ലിറ്റിന്‍ മടങ്ങി

Webdunia
കേരളത്തിന്‍റെ ചലച്ചിത്രോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ വിഖ്യാത ചിലിയന്‍ ചലച്ചിത്രകാരന്‍ മിഗ്വല്‍ ലിറ്റിന്‍ മടങ്ങി വരുമെന്ന് ഉറപ്പു നല്‍കി ജന്മനാട്ടിലേക്ക് മടങ്ങി. സിനിമ ക്ലാസിക്കുകളായ തന്‍റെ നാലു ചിത്രങ്ങളുടെ ഡിവിഡികള്‍ കേരള ചലച്ചിത്ര അക്കാദമിക്കു നല്‍കിയാണ് മിഗ്വല്‍ ലിറ്റിന്‍ മടങ്ങിയത്.


സിനിമ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുതിന്‌ രാജ്യങ്ങള്‍ ചേര്‍ന്നു‍ള്ള സംയുക്ത സംരഭങ്ങള്‍ സഹായകരമാണെന്ന്‌ മിഗ്വല്‍ ലിറ്റിന് പറഞ്ഞു‍.സിനിമ എന്ന കലാരൂപം മറ്റു കലകളെപ്പോലെ എല്ലാ ജനങ്ങളിലേക്കും എത്തേണ്ടതാണ്‌, അതിനനുസൃതമായ ആവിഷ്കരണ രീതിയാണ്‌ കൈക്കൊള്ളേണ്ടത്.


ചിലിയന്‍ സിനിമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ ആയിരം സിനിമകള്‍ ഇറങ്ങുമ്പോള്‍ ചിലിയില്‍ വെറും നാല്‌ സിനിമകള്‍ മാത്രമാണ്‌ പ്രദര്‍ശനത്തിനെത്തുന്നത്.‌ വാണിജ്യ സിനിമകള്‍ പ്രേക്ഷകരുടെ സിനിമകളാണ് കലാമൂല്യമുള്ള ചിത്രങ്ങളെ ജനങ്ങള്‍ കൂടുതല്‍ അംഗീകരിക്കുന്നി‍ല്ലെന്നും ലിറ്റിന്‍ചൂണ്ടികാട്ടി.


യാഥാര്‍ത്ഥ്യങ്ങളോട്‌ കൂടുതല്‍ അടുത്തു കിടക്കുന്നത്‌ കലാമൂല്യമുള്ള സിനിമകളാണ്‌.സ്വതന്ത്ര വ്യാപാരം എന്ന അടിസ്ഥാന തത്വം സിനിമകളിലേക്കു വ്യാപിപ്പിക്കണമെന്ന് ലിറ്റിന്‍ പറഞ്ഞു.