മനംകവരാന്‍ ബാല്‍ക്കന്‍ ചിത്രങ്ങള്‍

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2007 (13:02 IST)
PRO
മേളയുടെ ആറാം ദിനം ബാല്‍ക്കന്‍ ചിത്രങ്ങളുടേതാണ്. ഈ വിഭാഗത്തിലെ വിഖ്യാതമായ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ജര്‍മ്മനി 1943 - ല്‍ ഇറ്റലിയെ കീഴടക്കിയപ്പോള്‍ ഹറൂ എന്ന വ്യാപാരി വീട്ടില്‍ മൂന്നു‍പേരെ ഒളിവില്‍ താമസിപ്പിക്കുന്നു‍. തുടര്‍ന്ന് ഹാരു നാസികളുമായി വിലപേശുന്നു‍. ശത്രു തങ്ങളുടെ ഒളിത്താവളത്തിനടുത്തെത്തുമ്പോള്‍ ഇവര്‍ നേരിടുന്ന സംഘര്‍ഷവും പുറം ലോകത്തെക്കുറിച്ചുള്ള വ്യാകുലതകളും ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ്‌ കസുവാനി സംവിധാനം ചെയ്ത ‘ഡീയര്‍ എനിമി’യില്‍.

ആന്‍ഡ്രിയാ സ്റ്റാക്കയുടെ ‘ദാസ്‌ ഫ്രൗലിന്‍’ ദേശീയതയുടേയും പാലായനത്തിന്‍റെയും തലമുറകളുടെ അന്തരത്തിന്‍റെയും കഥയാണ്‌. സൂറിച്ചില്‍ ജീവിക്കു സെര്‍ബിയയില്‍ നിന്നു‍ള്ള മൂന്ന് സ്ത്രീകളിലൂടെ പ്രമേയം വികസിക്കുത്‌.

എല്ലാ ബാല്‍ക്കന്‍ രാജ്യങ്ങളിലും ദേശസ്നേഹത്തിന്‌ കാരണമാകുന്ന ഒരു പാട്ടിന്‍റെ ഉത്ഭവ ദേശം കണ്ടെത്താന്‍ സംവിധായക ക്യാമറയുമായി നടത്തുന്ന യാത്രയാണ്‌ അഡെല പീവയുടെ ‘ഹൂസ്‌ ഈസ്‌ ദിസ്‌ സോങ്ങ്‌’.

ലോക സിനിമ വിഭാഗത്തില്‍ ശ്രദ്ധിക്കപ്പെട്ട അലക്സാണ്ടര്‍ സുകുറോവിന്‍റെ അലക്സാണ്ട്രയും ആറാം ദിനത്തില്‍ തിയേറ്റടുകളിലെത്തും.കിം കിം ഡുക്കിന്‍റെ ടൈം, ക്ലൗഡിയോ അന്റോണിനിയുടെ ബാള്‍റൂം ഡാന്‍സിംഗ്‌, ചൈനീസ്‌ സിനിമയായ കഴ്സ്‌ ഓഫ്‌ ദി ഗോള്‍ഡന്‍ ഫ്ലവര്‍, പോങ്ങ്പാറ്റിന്‍റെ മീ മൈ സെല്‍ഫ്‌, ബെലാ ടാറിന്‍റെ മാന്‍ ഫ്രം ലണ്ടന്‍, ഇറാക്കി ചിത്രമായ ക്രോസിംഗ്‌ ദി ഡസ്റ്റ്‌, ലീ യൂവിന്‍റെ ലോസ്റ്റ്‌ ഇന്‍ ബീജിംഗ്‌, ഫ്രഞ്ച്‌ സിനിമ ഗ്രോസേഴ്സ്‌ എന്നി‍വയാണ്‌ ലോക സിനിമാ വിഭാഗത്തില്‍ ഉള്ളത്.

ലാറ്റിന്‍ അമേരിക്കന്‍ സ്ത്രീ വിഭാഗത്തില്‍ ഇസബെല്ല കോയിക്സ്റ്റിന്‍റെ മൈ ലൈഫ്‌ വിത്തൗട്ട്‌ മി മരണത്തെ നേരിടാന്‍ തയ്യാറെടുക്കുന്ന യുവതിയുടെ കഥ പറയുന്നു‍. കാന്‍സര്‍ രോഗിയായ താന്‍ രണ്ടു മാസം കൂടിയെ ജീവിച്ചിരിക്കൂ എന്നറിയുമ്പോള്‍ ഭര്‍ത്താവിനോടും രണ്ടു കുഞ്ഞുങ്ങളോടുമൊപ്പം ജീവിക്കുന്ന ആന്‍ പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹങ്ങളുടെ പട്ടി‍ക തയ്യാറാക്കുന്നു‍. ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള ആന്‍റെ ശ്രമങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്‌ മൈ ലൈഫ്‌ വിത്തൗട്ട്‌ മി.

നീല്‍ ബുബോയ്‌ ടാന്‍ സംവിധാനം ചെയ്ത ഫിലിപ്പൈന്‍ ചിത്രം കാസ്ക്കറ്റ്‌ ഫോര്‍ ഹയര്‍ ചേരിയില്‍ താമസിക്കു ശവപ്പെട്ടികച്ചവടക്കാരന്‍റെയും ബ്യുട്ടീ‍ഷ്യനായ ഭാര്യയുടെയും കഥ പറയുന്നു‍. പരദൂഷണക്കാരും ചൂതാട്ടക്കാരും മദ്യപന്മാരും മയക്കുമരുന്നി‍നടിമപ്പെട്ടവരും കുറ്റവാളികളും വേശ്യകളും പിടിച്ചുപറിക്കാരും തിങ്ങിപ്പാര്‍ക്കു ചേരിയിലെ പ്രശ്നങ്ങളും അവ അധികാരികളും സമൂഹവുമെങ്ങനെ തരണം ചെയ്യുന്ന‍വെതുമാണ്‌ പ്രമേയം.