രോഗത്തിന്‍റെ ഭാഷയാണ് രോഗ ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കാട്ടുന്നതിലൂടെ ശരീരം സന്തുലിതാവസ്ഥ നേടാനാണ് ശ്രമിക്കുന്നത്. ചില ചികിത്സാ രീതിയില്‍ പ്രകട ലക്ഷണങ്ങളെ രോഗാവസ്ഥയായി കണ്ട് ചികിത്സ നടത്തിയേക്കാം. ഇത് രോഗാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കാം.
ഹോമിയോപ്പതിയില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. എന്നാല്‍, രോഗത്തിന്‍റെ ആത്യന്തതിക കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിലൂടെയാണ് ചികിത്സ നല്‍കുക. ഹോമിയോപ്പതിയില്‍ ചികിത്സ തുടങ്ങുന്നതിന് മുമ്പ് രോഗിയുടെ ശാരീരിക, മാനസിക, വൈകാരിക നിലകള്‍ കൂടി കണക്കിലെടുക്കാറുണ്ട്.
ഹോമിയോപ്പതി മരുന്നുകള്‍ സാധാരണയായി വളരെ ചെറിയ ഡോസുകളിലായാണ് നല്‍കുന്നത്. ഈ ഡോസുകള്‍ ആവശ്യത്തിന് നേര്‍പ്പിച്ചതും നന്നായി കൂട്ടിയോജിപ്പിച്ചവയും ആയിരിക്കും.
വളരെ പതുക്കെ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഔഷധം രോഗികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായി പരാതികള്‍ ഉയരാറില്ല. ഹോമിയോ ഔഷധം ശരീരവുമായി യോജിച്ച് രോഗത്തിനെതിരെ ഫലപ്രദമായ പ്രവര്‍ത്തനം നടത്തുന്നതായാണ് ഹോമിയോ ഭിഷഗ്വരന്‍മാരുടെ അനുഭവ പാഠങ്ങള്‍ വെളിപ്പെടുത്തുന്നത്.
ചുരുക്കി പറഞ്ഞാല്‍, ഒരേ രോഗത്തിന് തന്നെ ഹോമിയോപ്പതിയില്‍ വ്യത്യസ്ത രീതിയില്‍ ചികിത്സ നല്‍കിയേക്കാം. ഇത് രോഗിയുടെ മാനസിക, ശാരീരിക, വൈകാരിക നിലകളെ അടിസ്ഥാനമാക്കിയായിരിക്കും. ഇതിനായി രോഗി രോഗാവസ്ഥയെ കുറിച്ച് ഡോക്ടറുമായി മറയില്ലാതെ സംസാരിക്കേണ്ടതുണ്ട്.
അതേപോലെ തന്നെ, ഒരു പ്രാവശ്യത്തെ സന്ദര്‍ശനത്തിന് ശേഷം വീണ്ടും നിശചിത സമയത്ത് ഡോക്ടറെ കാണുന്നത് രോഗ ചികിത്സയ്ക്ക് സഹായകമാവും. നാല് മുതല്‍ ആറാഴ്ച വരെയാണ് ഹോമിയോ മരുന്നുകള്‍ ആദ്യ ഡോസായി നല്‍കുന്നത്. പിന്നീട്, പരിശോധനയ്ക്ക് ശേഷമാവും തുടര്‍ ഡോസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.