വീട്ടുമുറ്റത്ത് തെങ്ങുണ്ടോ ? അറിയാം ഈ കാര്യങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ജൂണ്‍ 2024 (10:43 IST)
കേരളക്കരയില്‍ തെങ്ങുകള്‍ വീട്ടുമുറ്റത്ത് ഇല്ലാത്ത വീടുകള്‍ കുറവായിരിക്കും. പുതിയകാലത്ത് ഗ്രാമങ്ങള്‍ ചെറുപട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോഴും തെങ്ങും നാളികേര ഉല്‍പ്പന്നങ്ങളും മലയാളികള്‍ക്ക് നിത്യജീവിതത്തില്‍ ഒഴിച്ചുകൂട്ടാനാവാത്തതാണ്. എന്നാല്‍ പലരുടെയും സംശയമാണ് വീട്ടുമുറ്റത്ത് തെങ്ങ് നില്‍ക്കുന്നത് നല്ലതാണോ എന്നത്.
 
വാസ്തു നോക്കി വീട് വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. വീട്ടില്‍ ഐശ്വര്യവും സമാധാനവും സമ്പത്തും നിറയാന്‍ വാസ്തു നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നാണ് വിശ്വാസം. വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും ശരിയായ ദിശയും സ്ഥാനവും ഉണ്ടെന്നാണ്. മിക്ക ആളുകളുടെ വീട്ടുമുറ്റത്ത് തന്നെ തെങ്ങ് ഉണ്ടാകും. ഇത് വാസ്തുപരമായി നല്ലതാണോ എന്നതാണ് സംശയം. 
 
നാളികേരത്തെ ശുദ്ധിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. തെങ്ങില്‍ ലക്ഷ്മിദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. വാസ്തുപ്രകാരം വീട്ടിനു മുന്നില്‍ തെങ്ങ് നട്ടാല്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. 
 
ജോലിയിലോ ബിസിനസിലോ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടുമുറ്റത്ത് തെങ്ങ് നടുന്നത് നല്ലതാണെന്ന് പറയാറുണ്ട്. വീടിന്റെ തെക്കോപടിഞ്ഞാറോ ദിശയില്‍ തെങ്ങ് നടുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും എന്നാണ് വിശ്വാസം. വീട്ടിന്റെ പരിസരത്ത് തേങ്ങാവെള്ളം തെളിക്കുന്നത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുമെന്നും വിശ്വാസമുണ്ട്.
 
 

വെബ്ദുനിയ വായിക്കുക