എന്നാല്‍ ഏതു രീതിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഫലം ചെയ്യുക എന്നറിയാമോ? അധികം പഴുക്കാത്ത, പച്ചച്ചുവയുള്ള നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഇത് അതേപടിയോ, പുഴുങ്ങിയോ കഴിക്കാം. ഇത്തരത്തില്‍ നേന്ത്രപ്പഴം കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
അധികം പഴുക്കാത്ത നേന്ത്രപ്പഴത്തില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഏറെ ഗുണകരമാണ്. ശരീരത്തിന് ഏറെ അത്യാവശ്യമായ ജീവകം ബി 6 ഇതിലൂടെ ശരീരത്തില്‍ എത്തും. ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയ ത്വരിതപ്പെടുകയും ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന അമിതമായ കൊഴുപ്പിനെ എരിച്ച് കളയുകയും ചെയ്യും.