തണ്ണിമത്തന്‍ കഴിക്കാം, ക്യാന്‍സറിനെ ചെറുക്കാം!

തിങ്കള്‍, 8 ജൂലൈ 2019 (15:34 IST)
നിത്യവും കഴിക്കാവുന്ന ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തന്‍. ദാഹവും വിശപ്പും ക്ഷീണവും ഒരുമിച്ചകറ്റാ‍ന്‍ കഴിയുന്ന പഴമാണിത്. തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ഉത്തമമാണ്. വേനല്‍ക്കാലത്താണ് ആളുകള്‍ കൂടുതലായി തണ്ണിമത്തനെ ആശ്രയിക്കാറുള്ളത്. എന്നാല്‍ ഏതു കാലത്തും തണ്ണിമത്തന്‍ ആരോഗ്യത്തിന് നല്ലതാണ്.
 
രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉള്‍പ്പടെയുള്ള പല ജീവിതശൈലി പ്രശ്നങ്ങളും പരിഹരിക്കാന്‍ തണ്ണിമത്തന്‍ ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പോലും ചെറുക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ സാധിക്കും.
 
ശരീരത്തില്‍ ജലാംശം ക്രമീകരിക്കുന്നതിലൂടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ സൌന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ ഇത് ഇല്ലാതാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍