വേനല്‍മഴയ്ക്കിടെ ഇടിമിന്നലേറ്റ് കൊച്ചിയില്‍ 2 പേര്‍ മരിച്ചു

ബുധന്‍, 17 ഏപ്രില്‍ 2019 (21:32 IST)
കൊച്ചിയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കലിലാണ് അപകടമുണ്ടായത്. പുത്തന്‍‌കുരിശ് വെട്ടിക്കല്‍ മണ്ടോത്തുകുഴിയില്‍ ജോണിയുടെ ഭാര്യ ലിസി(49), ഇവരുടെ സഹോദരീപുത്രനായ അലക്‌സ്(15) എന്നിവരാണ് മരിച്ചത്. 
 
വേനല്‍മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ലിസിയും അലക്സും വീടിന്റെ പിന്‍ഭാഗത്ത് നില്‍ക്കുമ്പോഴാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. 
 
ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരില്‍ വിള്ളലുണ്ടായിട്ടുണ്ട്. കേരളത്തിന്‍റെ പലഭാഗങ്ങളിലും വേനല്‍മഴ പെയ്തു. മഴയോടൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായി.
 
അടുത്ത ഒരാഴ്ചക്കാലം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍