മേളക്കാഴ്‌ച - വണ്‍ ഓണ്‍ വണ്‍

ഒരു പെണ്‍കുട്ടി പൈശാചികമായി കൊല ചെയ്യപ്പെടുന്നു. എന്നാല്‍ അവള്‍ മാത്രമല്ല ഇര. അവളെ കൊലപ്പെടുത്തിയ ഏഴു പേരുടെ കൂട്ടത്തില്‍ നിന്ന് ഒരാളെ കുറച്ചുപേര്‍ തട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും കുറ്റസമ്മതം നടത്തിക്കുകയും ചെയ്യുന്നു. അയാള്‍ മോചിതനാകുമ്പോള്‍ കൂട്ടത്തിലുള്ള എല്ലാവരും പീഡനത്തിനിരയായതായി മനസിലാക്കുന്നു. 
 
ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അയാള്‍ പിന്നീട്. അടുത്തതായി ഇരയാകന്‍ പോകുന്നയാളെ പിന്തുടര്‍ന്ന് അവരുടെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. തിവ്രമായ ചിന്തകളും ധീരമായ കഥാഖ്യാനങ്ങളും കൊണ്ട് ശ്രദ്ധേയനായ കിം കി ഡുക്, ഈ ചിത്രം തന്റെ നാടാ‍യ സൌത്ത് കൊറിയയെ കുറിച്ചുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

രചന, സംവിധാനം: കിം കി ഡുക്
ഭാഷ: കൊറിയന്‍
രാജ്യം: സൌത്ത് കൊറിയ
 
സമകാലിക സിനിമാനുഭവത്തില്‍ ഏറ്റവും തീവ്രമെന്നും നടുക്കുന്നതെന്നും നിരൂപകര്‍ വാഴ്ത്തിയ സിനിമയാണ് വണ്‍ ഓണ്‍ വണ്‍. രക്തച്ചൊരിച്ചിലിന്‍റെ കഥയെന്ന് നിര്‍വചിക്കാവുന്ന സിനിമയാണിത്. പ്രേക്ഷകര്‍ പലപ്പോഴും കണ്ണുകള്‍ സ്ക്രീനിലേക്ക് നടാന്‍ ഭയപ്പെടുന്ന രീതിയിലുള്ള ആഖ്യാനം.  കാഴ്ചയിലും ചിന്തയിലും പീഡാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഈ സിനിമ അഭിനന്ദനങ്ങള്‍ക്കൊപ്പം കടുത്ത വിമര്‍ശനങ്ങള്‍ക്കും കാരണമായി.

വെബ്ദുനിയ വായിക്കുക