ഒരു കുട്ടി വളരുന്ന കാലഘട്ടങ്ങള്‍ ചിത്രീകരിക്കാന്‍ പന്ത്രണ്ട് വര്‍ഷം ഒരാളെ തന്നെ ഉപയോഗിച്ചു എന്ന അപൂര്‍വതയാണ് ഈ ചിത്രത്തിന് അവകാശപ്പെടാനുള്ളത്.
മനുഷ്യന്‍റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നവീനമായ രീതിയില്‍ ഒരു ബാലന്റെ കണ്ണിലൂടെ പറയുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. സിനിമയോടൊപ്പം നമ്മുടെ കണ്‍മുന്നിലാണ് മാസണ്‍ വളരുന്നത്.
പ്രതിസന്ധികള്‍ നിറഞ്ഞ ബാല്യമാണ് ചിത്രത്തിലൂടെ അനാവൃതമാകുന്നത്. കൌമാരകാല ചിത്രങ്ങളും റോഡ് യാത്രകളും കുടുംബങ്ങളുടെ കൂടിച്ചേരലുകളും ആര്‍ക്കേഡ് ഫയറിന്റെ ഡീപ്പ് ബ്ലൂ മുതല്‍ കോള്‍ഡ് പ്ലേ വരെയുള്ള സംഗീത മിശ്രണത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു.
നമ്മുടെ തന്നെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കാതെ മാസണിനേയും കുടുംബത്തേയും കണ്ടിരിക്കാന്‍ സാധിക്കുകയില്ല.