അനാവശ്യമായി പുകയിലക്കമ്പനി സ്പോണ്‍സര്‍മാര്‍ മുന്നറിയിപ്പ് പരസ്യപ്പെടുത്തിയാല്‍ എലിസിയ കെയ്സിനെ പോലെ മാപ്പ് പറയേണ്ടി വരും. സംഭവമെന്തെന്ന് മനസ്സിലായില്ലേ?
അവാര്‍ഡുകളുടെ കൂട്ടുകാരിയായ കെയ്സിന് തന്‍റെ ഇന്തോനേഷ്യന്‍ പരിപാടിക്ക് മുമ്പ് ആരാധകരോട് മാപ്പ് പറയേണ്ടി വന്നു. കാരണം മറ്റൊന്നുമല്ല, ഈ അമേരിക്കന്‍ പോപ് സുന്ദരിയുടെ പരിപാടി സ്പോണ്‍സര്‍ ചെയ്ത സിഗരറ്റ് കമ്പനി ഒരല്‍പ്പം അതിബുദ്ധി കാട്ടി!
അടുത്ത ആഴ്ചയാണ് കെയ്സിന്‍റെ ജക്കാര്‍ത്തന്‍ പരിപാടി നടക്കുന്നത്. അതിനു മുമ്പേ നഗരമാകെ പരസ്യ ബോര്‍ഡുകള്‍ ഉയര്‍ന്നു. പരിപാടിയുടെ സ്പോണ്‍സര്‍മാരായ ഫിലിപ് മോറിസ് ടുബാക്കോ കമ്പനിയുടെ പ്രാദേശിക ഘടകം ബോര്‍ഡുകളിലെല്ലാം സിഗരറ്റു വലിക്കെതിരെയുള്ള മുന്നറിയിപ്പ് ചേര്‍ക്കാനും മറന്നില്ല.
മുന്നറിയിപ്പിലൂടെ പരസ്യത്തിന്‍റെ പുതുവഴി തേടിയ പുകയിലക്കമ്പനിയുടെ ധിക്കാരം പലര്‍ക്കും രുചിച്ചില്ല. ‘ടുബാക്കോ ഫ്രീ കിഡ്സ്’ എന്ന സംഘടയ്ക്കും മറ്റ് പുകയില വിരുദ്ധ സംഘടനകള്‍ക്കും കോപം വരാന്‍ മറ്റെന്തെങ്കിലും വേണോ. സ്പോണ്‍സറല്ല പരിപാടിയുടെ വിജയമാണ് വലുത് എന്ന് കെയ്സിന് നന്നായി അറിയുകയും ചെയ്യാം.
കെയ്സ് വളരെ മാന്യമായി ആരാധകരോട് മാപ്പ് പറഞ്ഞു. അവരുടെ താല്‍പര്യത്തെ ബഹുമാനിച്ച് പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു എന്നും ഈ പോപ് സുന്ദരി ആരാധക വൃന്ദത്തെ അറിയിച്ചു.