Read Online Ramayanam: കര്‍ക്കടക മാസത്തില്‍ രാമായണ പാരായണവും കേരളത്തില്‍ പതിവാണ്. കര്‍ക്കടകത്തിന്റെ ഇല്ലായ്മകളെയും ദോഷങ്ങളെയും മറികടക്കാന്‍ രാമായണ പാരായണ പുണ്യം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.
ജീവിത തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ ഏറെയാണ്. അതേപോലെ തന്നെ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും വീട് വിട്ട് നില്‍ക്കുന്നവര്‍ക്കും രാമായണം പാരായണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് മലയാളം വെബ്ദുനിയ ഓണ്‍ലൈന്‍ രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ രാമായണത്തിലെത്താം. കര്‍ക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യേണ്ട ഭാഗം ലഭിക്കാന്‍ ഓരോ തീയതികളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.