ഈ നക്ഷത്രക്കാര്‍ നാഗപ്രീതി നേടുന്നത് ജീവിതത്തില്‍ അഭിവൃദ്ധി വരുത്തും

ശ്രീനു എസ്
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (12:41 IST)
ആയില്യം, ചതയം നക്ഷത്രക്കാര്‍ നാഗപ്രീതി നേടുന്നത് ജീവിതത്തില്‍ അഭിവൃദ്ധി വരുത്തും. അതേസമയം രാഹു അനിഷ്ട സ്ഥാനത്ത് നില്‍ക്കുന്ന ഭരണി, പൂരം, രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാര്‍ നാഗ പ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ മുന്‍പ് നാഗങ്ങളെ ഉപദ്രവിച്ചിട്ടുള്ളവരും നാഗങ്ങളുടെ വാസസ്ഥലം നശിപ്പിച്ചവരും നാഗപ്രായശ്ചിത്തം ചെയ്യണം.
 
കേരളത്തില്‍ നാഗാരാധനക്ക് തുടക്കം കുറിച്ചത് പരശുരാമനാണെന്നാണ് വിശ്വാസം. കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യം മൂലം കേരളം വാസയോഗ്യമല്ലെന്നായിരുന്നു വിശ്വാസം. പിന്നീട് പരശുരാമന്‍ ശിവനെ തപസുചെയ്‌തെന്നും പാമ്പുകള്‍ക്ക് പ്രത്യേകം വാസസ്ഥലം നല്‍കി പൂജിച്ചാല്‍ പാമ്പുകള്‍ ശല്യം ചെയ്യില്ലെന്നായി വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article