കുട്ടികള്‍ കാല്‍ വിരല്‍ കടിക്കുന്നതിനു പിന്നിലെ വിശ്വാസം ഇതാണ്

ശ്രീനു എസ്

ശനി, 31 ജൂലൈ 2021 (17:00 IST)
സാധാരണയായി  കുഞ്ഞുകുട്ടികള്‍ കൈയ്യിലെ ചൂണ്ടുവിരല്‍ കടിക്കാറുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില കുട്ടികള്‍ കുട്ടികള്‍ കാലിലെ ചൂണ്ടുവിരല്‍ കടിക്കാറുണ്ട്. ഇതിനു പിന്നില്‍ ചില വിശ്വാസങ്ങളുണ്ട്. ഇങ്ങനെ വിരല്‍ വായിലിടുന്ന കുട്ടികളെ ഭഗവാന്‍ ശ്രീകൃഷ്ണനോടാണ് ഉപമിക്കാറുള്ളത്. 
 
മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍ തന്റെ കുട്ടികാലത്ത് ഇങ്ങനെ ചെയ്തിരുന്നുവെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതുകൊണ്ട് ഇത്തരത്തില്‍ കാലിലെ ചെറുവിരല്‍ കടിക്കുന്ന കുട്ടികള്‍ ഭാവിയില്‍ സുഖദുഖങ്ങളെ ഒരുപോലെ കാണുന്നവരും ത്രികാലജ്ഞാനികളുമായിരിക്കുമെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍