അസിഡിറ്റിയുള്ളവർ ഈ ഭക്ഷണം ഒഴിവാക്കുക

ചൊവ്വ, 11 ജൂലൈ 2023 (16:34 IST)
ഇന്ന് പലരും നേരിടൂന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. തെറ്റായ ഭക്ഷണശൈലിയും അമിതമായ മദ്യപാനവും പുകവലിയും ഇതിന് കാരണമാകാറുണ്ട്. ഭക്ഷണം കഴിച്ചയുടനെ തന്നെ ഉറങ്ങുന്ന ശീലം ഉള്ളവരിൽ ഇത് കൂടുതൽ ദോഷം ചെയ്യുന്നു. എരിവ്,പുളി,മസാലകളുടെ അമിതമായ ഉപയോഗം എന്നിവയും ഇതിന് പ്രധാനകാരണമാകാം.
 
അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ നിന്നും തക്കാളി കഴിയാവുന്നതും ഒഴിവാക്കേണ്ടതാണ്. അസിഡിറ്റി പ്രശ്നമുള്ളവർ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്. എന്നാൽ പാലിൻ്റെ അളവ് അമിതമാകരുത്. ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.
 
വയർ വേദന,ഛർദ്ദി,മലബന്ധം,ദഹനസംബന്ധമായ മറ്റ് പ്രശ്നങ്ങൾ അസ്വസ്ഥതകൾ എന്നിവയാണ് അസിഡിറ്റിയുടെ ലക്ഷണങ്ങൾ. അസിഡിറ്റി തടയാൻ പഴം, തണ്ണിമത്തൻ,വെള്ളരിക്ക എന്നിവ ധാരാളം കഴിക്കണം. ജ്യൂസുകൾ ധാരാളം ഉപയോഗിക്കുക. ഒപ്പം ചായ,കാപ്പി എന്നിവ പൂർണ്ണമായും ഒഴിവാക്കുകയും വേണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍