കുട്ടികളുടെ വളര്‍ച്ച വേഗത്തിലാക്കണോ ? ഈ ഭക്ഷണങ്ങള്‍ കൊടുത്തു നോക്കു

അഭിറാം മനോഹർ
വ്യാഴം, 29 ഫെബ്രുവരി 2024 (20:03 IST)
ജനിതകത്തിനൊപ്പം തന്നെ പോഷകങ്ങളും കുട്ടിയുടെ വളര്‍ച്ചയെ നേരിട്ട് ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. കുട്ടികള്‍ അവരുടെ വളര്‍ച്ച പൂര്‍ണ്ണമായി പ്രാപിക്കണമെങ്കില്‍ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും അവര്‍ക്ക് നല്‍കേണ്ടത് ആവശമാണ്. കുട്ടികളെ ഊര്‍ജസ്വലരാക്കിവെയ്ക്കാനും വളര്‍ച്ചയ്ക്ക് സഹായിക്കാനും ഈ ഭക്ഷണങ്ങള്‍ക്ക് സാധിക്കും.
 
പാലുല്പന്നങ്ങള്‍: പാല്‍, ചീസ്,തൈര്‍ മുതലായവ എല്ലുകള്‍ക്ക് കരുത്ത് നല്‍കും, ഉയരം വര്‍ധിക്കാനും സഹായിക്കുന്നു. പാല്‍,വെണ്ണ എന്നിവയെല്ലാം ദിവസവും എനെര്‍ജെറ്റികായി ഇരിക്കാനും കുട്ടികളെ സഹായിക്കും.പ്രോട്ടീന്‍ ധാരളമടങ്ങിയ മാംസങ്ങള്‍,മീന്‍,പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാം.
ഇത് ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ നല്‍കുന്നു. കലകളുടെ റിപ്പയറിനും പേശികളുടെ വളര്‍ച്ചയിലും പ്രോട്ടീന്‍ വലിയ പങ്കാണ് വഹിക്കുന്നത്.
 
ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന്. വിറ്റാമിന്‍ ഡി,ബി12 എന്നിവ എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു. ഇത് വളര്‍ച്ചയ്ക്കും സഹായകരമാണ്. ഓട്ട്‌സ്,ഗോതമ്പ് മുതലായ ധാന്യങ്ങളില്‍ വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങളെ ശരീരത്തിലേക്ക് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇലക്കറികളാണ് ഡയറ്റില്‍ ചേര്‍ക്കേണ്ട മറ്റൊന്ന്. ധാരാളം അയണ്‍,കാത്സ്യം എന്നിവ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ശരീരം ഊര്‍ജസ്വലമായിരിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഇവയിലെ കാല്‍സ്യം എല്ലിന്റെ ആരോഗ്യത്തിനും പ്രധാനമാണ്.
 
നട്ട്‌സ്: എല്ലുകളുടെ രൂപീകരണത്തിന് സഹായിക്കുന്നു, നല്ല പ്രോട്ടീന്‍ സ്രോതസ് കൂടിയാണ്. ഇതിലെ മഗ്‌നീഷ്യം വളര്‍ച്ചയെ സഹായിക്കുന്നു. ഓറഞ്ച്,പപ്പായ,ബെറി പഴങ്ങള്‍ മുതലായവയും ഡയറ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടവയാണ്.തൈര് പോലുള്ള പ്രോ ബയോട്ടിക്കുകള്‍ ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article