എസ്.എസ്.എൽ.സി : ഇക്കൊല്ലം 427 ലക്ഷം കുട്ടികൾ പരീക്ഷയെഴുതും

എ കെ ജെ അയ്യര്‍

ശനി, 24 ഫെബ്രുവരി 2024 (15:42 IST)
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ് .എൽ.സി പരീക്ഷയ്ക്ക് ഒട്ടാകെ 427105 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തും ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

ഇതിനൊപ്പം ഹയർ സെക്കണ്ടറിയുടെ പ്ലസ് വൺ പരീക്ഷയ്ക്ക് 415044 കുട്ടികൾ പരീക്ഷ എഴുതുമ്പോൾ പ്ലസ് ടുവിനു 444097 കുട്ടികളാണുള്ളത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്.

അതെ സമയം വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒന്നാം വർഷ പരീക്ഷയ്ക്ക് 27720 കുട്ടികളും രണ്ടാം വർഷത്തേക്ക് 29337 പേരുമാണുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍