ഷാമ്പുവില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്താല്‍ മുടി തഴച്ചുവളരുമോ ?

Webdunia
ബുധന്‍, 12 ജൂലൈ 2017 (14:43 IST)
മുടിയുടെ കാര്യത്തില്‍ ആര്‍ക്കും ഒരു വിട്ടുവീഴ്‌ചയില്ല. കൂടുതല്‍ മുടി ഉണ്ടായില്ലെങ്കിലും ഉള്ളത് കൊഴിഞ്ഞു പോകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ഏതു പ്രായക്കാരെയും ടെന്‍‌ഷന്‍ അടിപ്പിക്കുന്ന വിഷയമാണിത്.

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനായി നമ്മള്‍ പലതും ചെയ്യാറുണ്ട്. തലയില്‍ അഴുക്ക് അടിഞ്ഞു കൂടുന്നതാണ് താരന് കാരണം. താരന്‍ നിറയുന്നതിനൊപ്പം മുടിയില്‍ കൂടുതല്‍ എണ്ണമയവും ചിലരില്‍ വര്‍ദ്ധിക്കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടുന്നതിനാണ് പലരും ഷാമ്പു ഉപയോഗിക്കുന്നത്.

ഉപയോഗിക്കുന്ന ഷാമ്പുവില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്ത് മുടിയില്‍ ചേര്‍ത്താല്‍ മുടിയിലെ അഴുക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സഹായിക്കും. ഇതു ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് അഴക് കൂട്ടുന്നതിനും സഹായിക്കും.  ഈ രീതി അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
Next Article