'ഉന്നക്ക', പേര് മലബാറുകാർക്ക് വളരെ സുപരിചിതമായിരിക്കും. ബാക്കിയുള്ളവർക്ക് ചില കൺഫ്യൂഷനും വന്നേക്കാം. പഴം ഉപയോഗിച്ച് ഉന്നക്കയുണ്ടാക്കുന്നവരാണ് കൂടുതൽ. എന്നാൽ അല്ലാതെയും ഉന്നക്ക ഉണ്ടാക്കാം. ഇത് കുറച്ച് വെറൈറ്റിയാണ് കെട്ടോ. ചെമ്മീൻ ഉന്നക്ക കേട്ടിട്ടുണ്ടോ? നല്ല ടേസ്‌റ്റാണ്. ഇത് ഉണ്ടാക്കാൻ അറിയാത്തവർക്കായി അതിന്റെ റെസീപ്പി പറഞ്ഞുതരാം...
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി നുറുക്കിയത് - രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
സവാള നുറുക്കിയത് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
സോസ്പാനില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ഇട്ട് വഴറ്റിയതിന് ശേഷം മല്ലിപ്പൊടിയിട്ട് ചെറുതായൊന്ന് വഴറ്റുക. ശേഷം, മുളകുപൊടി, മഞ്ഞള്‍പൊടി, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കുക. നന്നായി വെന്താല്‍ മല്ലിയില ചേര്‍ത്ത് വാങ്ങുക. തേങ്ങാപ്പാലില്‍ ഉപ്പ്, പെരുംജീരകം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ പത്തിരിപ്പൊടി ചേര്‍ത്ത് വഴറ്റുക. ഇത് നന്നായി കുഴച്ച് ചെറു ഉരുളകളാക്കി ഉരുട്ടി ഒന്ന് പരത്ത് നടുവില്‍ മസാല വെച്ച് ഉന്നക്ക രൂപത്തില്‍ ഉരുട്ടിയെടുക്കുക. അത് ആവിയില്‍ വേവിക്കാം. വെന്ത ഉന്നക്കായയില്‍ രണ്ടാം വിഭാഗത്തിലെ ചേരുവകള്‍ പുരട്ടി വെളിച്ചെണ്ണയില്‍ ഷാലോ ഫ്രൈ ചെയ്യുക. ശേഷം നല്ല തക്കാളി സോസും കൂട്ടി കഴിക്കാം. വൈകുന്നേരങ്ങളിൽ ചെറുകടിയായി ഇത് ബെസ്‌റ്റാണ്.