സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്; പരിഹാരമുണ്ട്, ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ...

Webdunia
വ്യാഴം, 12 മെയ് 2022 (15:25 IST)
സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സെക്സിനിടയിലെ മൂത്രശങ്ക പിടിച്ചുനിര്‍ത്താന്‍ പുരുഷന്‍മാര്‍ക്ക് ഒരുപരിധി വരെ സാധിക്കുമെന്നാണ് പഠനം. എന്നാല്‍, സ്ത്രീകളില്‍ അങ്ങനെയല്ല. സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതില്‍ ആശങ്ക വേണ്ട എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 60 ശതമാനം സ്ത്രീകളിലും ഇത്തരത്തില്‍ സെക്സിനിടെ മൂത്രശങ്ക ഉണ്ടാകാറുണ്ടെന്നാണ് പഠനം. 
 
എങ്കിലും സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ലൈംഗികബന്ധത്തിന്റെ സുഖവും ഒഴുക്കും നഷ്ടപ്പെടുത്തുന്നതാണ്. അതുകൊണ്ട് സെക്‌സിനിടെയുള്ള മൂത്രശങ്കയെ പ്രതിരോധിക്കാന്‍ ചില കുറുക്കുവഴികള്‍ പരീക്ഷിക്കാവുന്നതാണ്. 
 
ലൈംഗികബന്ധത്തിനു അരമണിക്കൂര്‍ മുന്‍പ് തന്നെ മൂത്രമൊഴിച്ച് മൂത്രസഞ്ചിയുടെ മര്‍ദ്ദം കുറയ്ക്കുക. മൂത്രസഞ്ചിയില്‍ അധിക മര്‍ദ്ദം ഉണ്ടാക്കുന്ന രീതിയിലുള്ള ലൈംഗിക പൊസിഷനുകള്‍ ഒഴിവാക്കാം. സെക്‌സിന് മുന്‍പ് കാപ്പി, ശീതള പാനീയങ്ങള്‍, ആല്‍ക്കഹോള്‍ എന്നിവ ഒഴിവാക്കുക. അമിത വണ്ണമുള്ളവരാണെങ്കില്‍ തടി കുറയ്ക്കുക. ഈ കുറുക്കുവഴികളെല്ലാം പരീക്ഷിച്ചാല്‍ ലൈംഗികബന്ധത്തിനിടെയുള്ള മൂത്രശങ്ക ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article