ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കാമോ?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 മെയ് 2022 (12:37 IST)
രാത്രിയിലെ സുഖമായ ഉറക്കത്തിന് അത്താഴം കഴിക്കേണ്ടത് ഉറങ്ങുന്നതിന് രണ്ടുമൂന്ന് മണിക്കൂര്‍ മുന്‍പെന്നതാണ് പൊതുവേയുള്ള ധാരണ. ഇത് ശരിയാണ്. എന്നാല്‍ രാത്രി വളരെ വൈകി ഉറങ്ങുകയും, ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമാണ്. ദഹന പ്രക്രിയ ഉറക്കത്തെ തടസപ്പെടുത്തും. അത്താഴം കുറച്ചുമാത്രമാണ് കഴിക്കേണ്ടത്. വയറുനിറയെ കഴിക്കുന്നതും അനാരോഗ്യകരമാണ്. അത്താഴം നേരത്തേ കഴിക്കുന്നത് ദഹനം വര്‍ധിപ്പിച്ച് മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. ഇത് പ്രമേഹം, ഹൃദയാഘതം എന്നിവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍