പാദങ്ങളുടെ ആരോഗ്യം, പെഡിക്യൂർ ഇനി വീട്ടിൽ ചെയ്യാം

വ്യാഴം, 4 മെയ് 2023 (19:47 IST)
മനോഹരമായി മുഖവും മുടിയും താടിയുമെല്ലാം കൊണ്ടുനടക്കുന്നവരാണ് നമ്മൾ. ഇതിനിടയിൽ കൈകളും കാലുകളും ഭംഗിയാക്കാൻ അത്രയും സമയം നമ്മൾ ചെലവഴിക്കാറില്ല. കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ,മാനിക്യൂർ എന്നിവ പാർലറുകളിൽ പോയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ പണചിലവില്ലാതെ തന്നെ ഇക്കാര്യങ്ങൾ നമ്മുക്ക് വീടുകളിൽ ചെയ്യാവുന്നതാണ്.
 
പെഡിക്യൂർ ചെയ്യുന്നതിനായി ആദ്യം കാലിനെ പഴയ നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് കളയാം. ഇതിന് ശേഷം കാല് വൃത്തിയാക്കുക. നഖം ആകൃതിയിൽ വൃത്തിയായി മുറിക്കുക. ഇതിന് ശേഷം ചൂടുവെള്ളത്തിലേക്ക് കണങ്കലുകൾ ഇറക്കി വെയ്ക്കാം. വെള്ളത്തിൽ ഷാമ്പു ചേർക്കാം ഇതിലേക്ക് ലേശം ഉപ്പ് കൂടെ ചേർക്കുന്നത് കാലിന് മൃതുത്വം ലഭിക്കാൻ സഹായിക്കും. ഇതിനൊപ്പം ഒരു നാരങ്ങയുടെ നീര് വെള്ളത്തിലൊഴിക്കാം. ഒപ്പം ലേശം വെളിച്ചെണ്ണയും. എന്നിട്ട് കാലുകൾ വെള്ളത്തിൽ കുറച്ച് സമയം അനക്കാതെ വെക്കാം. 20 മിനിട്ടിന് ശേഷം കാളുകൾ പുറത്തെടുത്ത് ഉണങ്ങിയ ടവൽ ഉപയോഗിച്ച് തുടയ്ക്കാം.
 
ഇതിന് ശേഷം പ്യൂമിസ് കല്ല് ഉപയോഗിച്ച് നശിച്ച സെല്ലുകളെ നീക്കം ചെയ്യാം. ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ച് നഖത്തിനിട വൃത്തിയാക്കാം. ശേഷം കാലുകൾ ആൽമണ്ട് ഓയിലോ ഒലീവ് ഓയിലോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. മോയ്ചറൈസർ കാലിൽ തേച്ചുപിടിപ്പിക്കാം. ഇതിന് ശേഷം നെയിൽ പോളിഷ് ഉപയോഗിക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍