വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്‌ക്കും പരിഹാരം തേനിലുണ്ട്, പക്ഷേ കഴിക്കേണ്ടത് ഇങ്ങനെയാണ്!

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (09:18 IST)
വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്‌ക്കും പരിഹാരം തേനിലുണ്ട്. എന്നാൽ അത് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തേൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വെളുത്തുള്ളി.
 
ജലദോഷവും തൊണ്ടവേദനയും മാറാൻ ഇവ രണ്ടും ബെസ്‌റ്റ് കോമ്പിനേഷൻ ആണ്. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ തന്നെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേനും‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. 
 
കഴിക്കുന്നതിന് അളവ് പ്രധാനമാണ്. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ മാത്രമേ രോഗ മുക്തി ഉണ്ടായി, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ സഹായിക്കുകയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article