പങ്കാളിയുടെ വിഷാദം മാറാൻ നിങ്ങൾ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ!

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (12:00 IST)
വിഷാദം ഒരു രോഗാവസ്ഥ തന്നെയാണ്. പങ്കാളികളിൽ ഒരാൾക്ക് ഇത്തരത്തിൽ രോഗാവസ്ഥ ഉണ്ടെങ്കിൽ അത് അവരുടെ കുടുംബജീവിതത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ആ സമയത്ത് വളരെ ആഴത്തിൽ പരസ്‌പരം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
 
ആ സമയങ്ങളിൽ അവർ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഉപദേശങ്ങൾ തന്നെയാണ്. എന്താണ് ചെയ്യേണ്ടത് എന്നും അത് അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്ന് പറയുന്നതും അവർക്ക് കൂടുതൽ അസഹ്യമായി തോന്നും. അതുകൊണ്ട് അത്തരത്തിലുള്ള ഉപദേശം അവർക്ക് നൽകാതിരിക്കുക.
 
ഈ രോഗത്തില്‍ നിന്ന് പുറത്തു കടക്കാൻ രോഗി എടുക്കുന്ന ഓരോ ചെറിയ കാല്‍വെപ്പിനേയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക. എന്തിനെക്കുറിച്ചുള്ള സംസാരമായാലും അത് പോസിറ്റീവ് ആയി അവസാനിപ്പിക്കാന്‍ ശ്രമിക്കുക. 
 
ദേഷ്യം, പൊട്ടിത്തെറിക്കല്‍, പൊട്ടിക്കരയല്‍ എന്നിങ്ങനെയുള്ള വിവിധ വികാരങ്ങളുടെ വേലിയേറ്റം ഈ ഘട്ടത്തിലുണ്ടാവും. കൂടെ നില്‍ക്കുന്ന ആരേയും മനസിലാക്കാതെ സ്വന്തം കാഴ്ച്ചപ്പാടിലൂടെ മാത്രം അവര്‍ ജീവിതത്തെ കാണുന്നതായി തോന്നും. എന്നാല്‍ സ്വന്തം വികാരങ്ങള്‍ക്കുമേലെ പോലും നിയന്ത്രണമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് അവര്‍ എന്ന് മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article