ഹണിമൂണിന് പോകുന്ന ദമ്പതികൾ പിരിയാൻ സാധ്യത കൂടുതലെന്ന് പഠനം, വില്ലനാകുന്നത് ലൈംഗികതയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ !

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (19:27 IST)
വിവാഹത്തിന് ശേഷം ഹണിമൂണിന് പോകുന്നവർ ബന്ധം പിരിയാനുള്ള സധ്യത കുടുതാലാണെന്ന് പുതിയ പഠന റിപ്പോർട്ട്. ഹണിമൂണിന് ശേഷം വളരെ വേഗത്തിൽ ദമ്പതികൾ ശാരീരികവും മാനസികവുമായി അകലുന്ന സംഭവങ്ങൾ ഇന്ത്യയിൽ കൂടി വരുന്നതാ‍യാണ് മനശാസ്ത്ര വിദഗ്ധർ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
 
ശാരീരികവും മാനസികവുമായ വലിയ പൊരുത്തക്കേടുകളാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. ഇതിൽ ഏറ്റവുമധികം വില്ലനാകുന്നത് ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷയാണ് എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.
 
ഹണിമൂണുകളാണ് ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഒട്ടുമിക്ക ദമ്പതിമാരും തീരുമാനിക്കുക. ആദ്യത്തെ ബന്ധപ്പെടൽ മറക്കാനാകാത്ത അനുഭവമായി മാറ്റുവാനാണിത്. എന്നാൽ പക്വതയില്ലായ്മയും ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകളും ദമ്പതികളെ തമ്മിൽ അകറ്റുന്നതിന് കാരണമാകുന്നു.
 
സെക്സിനെ കുറിച്ചുള്ള അമിതമായ പ്രതീക്ഷകൾ ലൈംഗിക ബന്ധത്തിൽ വലിയ താളപ്പിഴകൾ ഉണ്ടാക്കും. ലൈംഗിക ബന്ധത്തിൽ ഇണ എന്താണ് ആഗ്രഹിക്കുന്നത് എന്ന് പങ്കളികൾക്ക് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതാണ് ഇവിടെ വലിയ പ്രശ്നമായി മാറുന്നത്. പങ്കാളികൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആദ്യ ബന്ധത്തിൽ തന്നെ പെരുമാറുന്നത് ദമ്പതികൾ മാനസിമായി വളരെയധികം അകലുന്നതിന് കാരണമാകുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article