ആര്‍ത്തവ സമയത്ത് കഠിനവേദനയോ? ഇഞ്ചി ഉഗ്രന്‍ ഔഷധമാണ്!

ബുധന്‍, 28 മാര്‍ച്ച് 2018 (14:08 IST)
ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാണ് ഏറെപ്പേരും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്‍സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. 
 
കാന്‍സര്‍ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഇഞ്ചി, ഗര്‍ഭാവസ്ഥയിലും കിമോതെറാപ്പി കഴിഞ്ഞും സര്‍ജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛര്‍ദ്ദില്‍ മാറ്റാന്‍ ഉപയോഗിക്കാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം. തലവേദന, തൊണ്ട വേദന എന്നിവയ്ക്കും ഇത് ഉത്തമമാണ്. 
 
മികച്ച ഉദ്ധാരണ ശേഷിയുള്ള ലിംഗം നേടുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ് ഇഞ്ചി. പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ, രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് ഇഞ്ചിയിലൂടെ അത് വീണ്ടെടുക്കാന്‍ സാധിക്കും. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലതാക്കാന്‍ ഇഞ്ചിനീര് വളരെ ഫലപ്രദമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍