പല രോഗങ്ങളുടേയും കാരണം തിരഞ്ഞു പോയാല്‍ ഏതൊരാളും ചെന്നെത്തി നില്‍ക്കുക പാരമ്പര്യം എന്ന വേരിലേക്കായിരിക്കും. ബിപി, പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി, അലര്‍ജി എന്നിങ്ങനെയുള്ള പല രോഗങ്ങളുടെയും കാരണം പാരമ്പര്യമായേക്കാന്‍ സാധ്യതയുമുണ്ട്. ഹൃദയാഘാതം എന്നത് ഒരു പാരമ്പര്യ രോഗമാണെന്ന് ധാരണ പൊതുവെ എല്ലാവരിലുമുണ്ട്. എന്നാല്‍ ഒരു കാരണവശാലും ഹൃദയാഘാതം എന്നത് ഒരു പാരമ്പര്യ രോഗമല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്.
നമ്മുടെ ജീവിതത്തില്‍ നല്ല ചില ശീലങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ ഹൃദയാഘാതത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയതും കൊഴുപ്പും ഉപ്പും കുറഞ്ഞതുമായ ഭക്ഷണം ശീലമാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കുന്നത് ഉത്തമമാണ്. ദിവസവും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നതിലൂടെ ഹൃദ്രോഗസാധ്യത മുപ്പത് ശതമാനത്തോളം കുറയ്ക്കുവാന്‍ സാധിക്കുമെന്നും പഠങ്ങള്‍ പറയുന്നു.