പാദം വിണ്ടുകീറുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 മെയ് 2023 (13:47 IST)
1.പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ അല്ലെങ്കില്‍ സോക്‌സോ ധരിക്കുക.
 
2. മഞ്ഞളും വേപ്പിലയും അരച്ച് പുരട്ടുന്നത് നല്ലതാണ്.
 
3. ചെറു ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പും വാസ്ലിനും ചേര്‍ത്ത് കാല്പാദം അര മണിക്കൂര്‍ അതില്‍ ഇറക്കി വെക്കുക. ശേഷം സ്‌ക്രബ് ഉപയോഗിച്ച് വൃത്തിയാക്കുക.
4. ഗ്ലിസറിനും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദം മൃദുത്വമുള്ളതാകാന്‍ സഹായിക്കും.
 
5. കാല്‍പാദം നാരങ്ങ നീരില്‍ മുക്കി വെച്ചു ഇരുപതു മിനിറ്റ് ഇരുന്നാല്‍ നല്ല മാറ്റം ഉണ്ടാകും.
 
6. വീണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
 
8. പാദങ്ങള്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും ആയാസം കുറക്കുകയും ചേയ്യും. എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും പുതുമയും നല്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍