അസ്ഥികളുടെ ആരോഗ്യത്തിന് നടത്തം ശീലമാക്കാം

ശ്രീനു എസ്

ബുധന്‍, 17 മാര്‍ച്ച് 2021 (14:18 IST)
നടത്തം ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു വ്യായാമമാണ്. ശരീരത്തിന് പ്രതിരോധ ശക്തി കൂട്ടാനും അസ്ഥികളുടെ ഉറപ്പിനും പ്രഭാത നടത്തം നല്ലതാണ്. 30മിനിറ്റ് നടന്നാല്‍ അസ്ഥികളുടെ വഴക്കത്തിനും സന്ധിവാതം വരാതിരിക്കുന്നതിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
 
എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നടത്തം നല്ലൊരു മാര്‍ഗമല്ല. കാരണം മറ്റുവ്യായാമങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കലോറിമാത്രമേ നടക്കുമ്പോള്‍ കത്തുകയുള്ളു. എന്നാല്‍ നടത്തത്തോടൊപ്പം ഭക്ഷണം കൂടി ക്രമീകരിച്ചാള്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍