'പ്രായത്തെ പിന്നിലാക്കിയ കരുത്ത്', മോഹന്‍ലാലിന്റെ വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്

ശനി, 13 മാര്‍ച്ച് 2021 (11:14 IST)
മോഹന്‍ലാലിന്റെ പുതിയ വര്‍ക്ക്ഔട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചുറുചുറുക്കോടെ ഓടിനടന്ന് ഓരോ വ്യായാമങ്ങളും ചെയ്യുന്ന ലാല്‍ ആരാധകര്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുകയാണ്. 'വ്യായാമം ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു'- എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. ഫിറ്റ്‌നസ് ട്രെയിനര്‍ ആല്‍ഫ്രഡ് ആന്റണിയാണ് അദ്ദേഹത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.  
 
ക്യാമറയ്ക്ക് മുന്നിലെ മെയ്വഴക്കത്തിന് പിന്നില്‍ ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നും മുടങ്ങാതെ അദ്ദേഹം വ്യായാമം ചെയ്യാറുണ്ട്. ഫിറ്റ്‌നസ് ട്രെയിനറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓരോ ദിവസത്തെ വ്യായാമങ്ങളും. ഈ പ്രായത്തിലും ലാലിന്റെ കരുത്തിന് പിന്നില്‍ ഇതാണ്.
 
അതേസമയം ബാറോസ് എന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് നടന്‍. അധികംവൈകാതെ ചിത്രീകരണം ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍