അമിതവണ്ണം ഒരു ജീവിത ശൈലി രോഗമായിക്കൊണ്ടിരിക്കുകയാണ്. പൊണ്ണത്തടി മറ്റു രോഗങ്ങളെ വേഗത്തില്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചില മരുന്നുകളുടെ ഉപയോഗവും ചില ശീലങ്ങളും പൊണ്ണത്തടിക്ക് കാരണമാകും. തടി കുറയ്ക്കാന്‍ രാവിലെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചുകൊണ്ട് തുടങ്ങാം.
പ്രഭാത ഭക്ഷണമായി പച്ചക്കറി ചേര്‍ത്ത ആഹാരം സ്വീകരിക്കാം. പിന്നീട് ലഘു ഭക്ഷണമായി സാലഡ്, പഴം എന്നിവ കഴിക്കാം. ഉച്ചയ്ക്ക് ചപ്പാത്തി കഴിക്കാം. അത്താഴത്തിന് പച്ചക്കറി സൂപ്പോ ഇലക്കറി കൊണ്ടുള്ള ഭക്ഷണമോ കഴിക്കാം. കൂടെ ചെറിയൊരു വ്യായാമവും ചെയ്താല്‍ തടി കുറയും.