വെറും വയറ്റില്‍ ദിവസവും 2 വാള്‍നട്ട് കഴിക്കാമോ? നിങ്ങള്‍ക്ക് നേടാം ഈ ഗുണങ്ങള്‍

തിങ്കള്‍, 31 ജൂലൈ 2023 (21:12 IST)
ആരോഗ്യഗുണങ്ങള്‍ ധാരാളമായുള്ള ഡ്രൈ നട്ട്‌സുകള്‍ നമ്മള്‍ അധികമായും ഉപയോഗിക്കുന്നത് തടി കുറയ്ക്കുന്നതിനുള്ള ഡയറ്റിന്റെയും മറ്റും ഭാഗമായാണ്. ധാരാളം നാരുകള്‍ അടങ്ങിയ െ്രെഡ നട്ട്‌സ് പ്രമേഹം അടക്കം പല പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. ഈ നട്ട്‌സുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാള്‍നട്ട്. വാള്‍നട്ട് ദിവസവും വെറും വയറ്റില്‍ രണ്ടെണ്ണം കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. തേനിലിട്ടോ വെള്ളത്തില്‍ കുതിര്‍ത്തിയോ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
 
ധാരാളം മിനറലുകളും ആന്റി ഓക്‌സിഡന്റുകളും വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ ഒരു നല്ല ഉറവിടം കൂടിയാണിത്.വൈറ്റമിന്‍ ഇ,ഫ്‌ളേവനോയ്ഡ്‌സ്,ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രോട്ടീനുകള്‍ ഫൈബറുകള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
 
ഗര്‍ഭിണികള്‍ വാള്‍നട്ട് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വാള്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡും ഫോളിക് ആസിഡുമാണ് ഇതിന് സഹായിക്കുന്നത്. അള്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ പോലുള്ള രോഗ്യങ്ങളെ ഇത് പ്രതിരോധിക്കും.കൂടാതെ ചീത്ത കൊളസ്‌ട്രോളിനെ നീക്കി നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ വര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ വാള്‍നട്ടില്‍ കലോറി കുറവാണ്. അതിനാല്‍ തടി കുറയ്ക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. തൈറോയിഡ് ഗ്രന്ധികളുടെ ആരോഗ്യത്തിനും ഉറക്കപ്രശ്‌നങ്ങള്‍ക്കും വാള്‍നട്ട് നല്ലൊരു മരുന്നാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍