മഴക്കാലത്ത് പൂര്‍ണമായി ഉണങ്ങാത്ത വസ്ത്രങ്ങള്‍ ധരിക്കരുത്. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകും. മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്നു. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരീരം കൂടുതല്‍ ചൂട് ഉത്പാദിപ്പിക്കേണ്ടി വരും. ഇത് ശരീരം പെട്ടന്ന് തളരാനും രോഗങ്ങള്‍ വരാനും കാരണമാകും.