പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 മെയ് 2023 (17:38 IST)
പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ എന്നുള്ളത് പലരുടെയും സംശയമാണ്. പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുന്ന ആള്‍ക്കാര്‍ക്ക് ഒരു നിശ്ചിത അളവില്‍ പഴങ്ങള്‍ കഴിക്കാവുന്നതാണ്. ഇങ്ങനെയുള്ളവര്‍ക്ക് ഒന്നോ രണ്ടോ ചെറുപഴം ദിവസവും കഴിച്ചാലും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. അതുപോലെ തന്നെ ആപ്പിള്‍, ഓറഞ്ച്, പേരക്ക തുടങ്ങിയ പഴങ്ങളും ഇടയ്‌ക്കൊക്കെ കഴിക്കാവുന്നതാണ്. എന്നാല്‍ നേന്ത്രപ്പഴം, ചക്കപ്പഴം, സപ്പോര്‍ട്ട മുതലായ മധുരം കൂടിയ പഴങ്ങള്‍ ഒഴിവാക്കണം. ഭക്ഷണം നിയന്ത്രണത്തിലൂടെ നമുക്ക് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ആകും. അതോടൊപ്പം തന്നെ വ്യായാമവും പ്രമേഹ നിയന്ത്രണത്തിന് ആവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍