അസ്ഥികളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 മെയ് 2023 (14:30 IST)
വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം. ആരോഗ്യമുള്ള അസ്ഥികള്‍ ശക്തമായ അടിത്തറ നല്‍കുന്നു. കൂടാതെ മറ്റു അവയവങ്ങള്‍ക്ക് ആവശ്യമായ കാല്‍സ്യം പോലുള്ള മിനറല്‍സിന്റെ ബാങ്ക് ആയും അസ്ഥികള്‍ പ്രവര്‍ത്തിക്കുന്നു. ശരിയായ രീതിയിലുള്ള ആഹാരക്രമം വ്യായാമം എന്നിവയിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ആകും. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം കാല്‍സ്യം തന്നെയാണ്. കാല്‍സ്യത്തിന് പുറമേ മെഗ്‌നീഷ്യം, ഫോസ്ഫറസ്, ഫ്‌ലൂറൈഡ്, വിറ്റാമിന്‍ കെ എന്നിവയും അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമാണ്.
 
പാല്‍, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യം എന്നിവ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഭക്ഷണത്തില്‍ നിന്നും കാല്‍സ്യം പോലുള്ള ധാതുക്കള്‍ ആഗീരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്നും നമുക്ക് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍