സാധാരണയായി കൊച്ചുകുട്ടികളുടെ കാലുകളില്‍ കറുത്ത ചരടുകള്‍ ധാരാളം പേര്‍ കെട്ടിയിടാറുണ്ട്. സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചെയ്യുന്നത്. ഇതിന് പിന്നില്‍ ചില വിശ്വാസങ്ങളുണ്ട്. പ്രധാനമായും കണ്ണു തട്ടാതിരിക്കാനാണ് കാലില്‍ കറുത്ത ചരട് കെട്ടുന്നത്. എന്നാല്‍ ഇതുകൂടാതെ നിരവധി ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ഇത് കെട്ടുന്നതിലൂടെ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ധാരാളം പേര്‍ ഫാഷനു വേണ്ടിയാണ് ഇത് കെട്ടുന്നത്. സ്ത്രീകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണെന്ന് വിശ്വാസമുണ്ട്. സ്ത്രീകളുടെ കാലുകളില്‍ കറുത്ത ചരട് കെട്ടുന്നത് ധാരാളം രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ആചാരമാണ്. ഇത് നെഗറ്റീവ് എനര്‍ജിയെ തടഞ്ഞു നിര്‍ത്തുമെന്ന് പറയപ്പെടുന്നു.
കറുത്ത കളര്‍ കണ്ണുതട്ടലിനെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കൂടാതെ കറുത്ത ചരടുകള്‍ കെട്ടുന്നത് രക്തയോട്ടം കൂട്ടുമെന്നും പറയുന്നു. ധാരാളം പേര്‍ ശരീരത്തിലെ വേദന കുറയ്ക്കാനും ഇത്തരത്തില്‍ കാലുകളില്‍ കറുത്ത ചരട് കെട്ടാറുണ്ട്. ഇത് അക്യുപ്രഷര്‍ തെറാപ്പിക്ക് സമമാണെന്നാണ് കരുതുന്നത്. മനസ്സിന് സമാധാനവും സ്വസ്തതയും ഇത് നല്‍കുമെന്നും കരുതുന്നു.