ഇത്തരത്തില്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ അതിലെ സത്തുകള്‍ നഷ്ടമാകും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെയുള്ള മുട്ട പാചകം ചെയ്യുന്നത് ശരീരത്തിന് ദോഷകരമാണ്. മുട്ടയിലുള്ള സാല്‍മൊണല്ല എന്ന ബാക്ടീരിയ ശരിക്കും ഒരു വില്ലനാണ്. മനുഷ്യശരീരത്തില്‍ ടൈഫോയിഡ് പോലുള്ള രോഗങ്ങള്‍ക്ക് ഈ ബാക്ടീരിയ കാരണമാകുന്നു . അധികനാള്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സംഭവിക്കുന്നത് ഈ ബാക്ടീരിയയ്ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നതാണ്.
ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടന്‍ പാകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും. അതിനാല്‍ മുട്ട ഫ്രഷായി തന്നെ ഉപയോഗിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്പോള്‍ അവയുടെ മുകള്‍ഭാഗം വിയര്‍ക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരങ്ങളിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കും. ഈ മുട്ട കഴിക്കുന്നത് വഴി ബാക്ടീരിയ മനുഷ്യന്റെ ശരീരത്തിലേക്ക് പ്രവേശിക്കാനും അതുവഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും.