അതിരാവിലെയുള്ള സമയം ലൈംഗികബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്. പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിരാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിനു തുല്യമാണ്. ശരീരത്തില്‍ രക്തയോട്ടം കൃത്യമാക്കുകയും മനസിന് കൂടുതല്‍ സന്തോഷം പകരുകയും ചെയ്യുന്നു.
അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. അതിരാവിലെയുള്ള സെക്‌സ് ആ ദിവസത്തിലുടനീളം ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഫീല്‍ ഗുഡ്' ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപമൈന്‍ എന്നിവ സെക്‌സിനിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അതിരാവിലെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇവയുടെ ഉത്പാദനം കൂടുന്നു. ഇക്കാരണത്താല്‍ ആ ദിവസം മുഴുവന്‍ സന്തോഷവും ഉന്മേഷവും തോന്നുന്നു. നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ അതിരാവിലെയുള്ള സെക്‌സ് നല്ലതാണ്.