സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമം,ഗര്‍ഭധാരണസമയത്തും പ്രസവശേഷവും നെയ്യ് കഴിക്കം,

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2023 (17:38 IST)
ഗർഭധാരണസമയവും പ്രസവത്തിന് ശേഷമുള്ള സമയവും സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഈ സമയത്ത് വലിയ തന്നെ സ്ത്രീകളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ആളുകളുടെ സാമിപ്യം അടക്കം കഴിക്കുന്ന ഭക്ഷണങ്ങളിൽ വരെ വലിയ ശ്രദ്ധ ഈ സമയത്ത് ആവശ്യമായുണ്ട്. ഗർഭധാരണസമയത്തും പ്രസവശേഷവും സ്ത്രീകളുടെ ആരോഗ്യത്തിനായി ആശ്രയിക്കാവുന്ന ഒന്നാണ് നെയ്യ്.
 
ഗര്‍ഭിണിയായ സ്ത്രീകളിലെ ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ നെയ് സഹായിക്കുന്നു. ദഹനത്തെ നെയ് എളുപ്പത്തിലാക്കുന്നതിനൊപ്പം പ്രസവസമയത്തെ പ്രധാനപ്പെട്ടതായ ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് നെയ്യ് സഹായിക്കുന്നു. രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗർഭധാരണസമയത്ത് കുഞ്ഞിൻ്റെ ആരോഗ്യത്തിനായി ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതായുണ്ട് നെയ്യ് നമ്മുടെ ടേസ്റ്റ് ബഡ്സിനെ മെച്ചപ്പെടുത്തുന്നു. അതിനാൽ തന്നെ മറ്റ് ഭക്ഷണങ്ങൾ കൂടുതൽ രുചിയും മണവുമുള്ളതായി അനുഭവപ്പെടാൻ നെയ് സഹായിക്കുന്നു. ഉയർന്ന അളവിൽ കലോറിയുള്ള നെയ് അല്പം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ കലോറി നൽകുന്നു.
 
 നെയ് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മം കൂടുതൽ തിളങ്ങാനും വലിവുള്ളതാവാനും നെയ് സഹായിക്കുന്നു. കൂടാതെ ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യത്തിനും നെയ്യ് നല്ലതാണ്. പ്രസവം സുഖകരമാക്കാനും മുലപ്പാൽ വർധിപ്പിക്കുന്നതിനും നെയ്യ് സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article