Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍
പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാന്‍സര്‍ രൂപങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികളില്‍ ഉണ്ടാകുന്ന കാന്‍സര്‍. പുരുഷന്മാരുടെ പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥികളെയാണ് രോഗം ബാധിക്കുക. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ഈ രോഗം തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുരുഷന്മാരില്‍ മൂത്രസഞ്ചിക്ക് താഴെയും മലാശയത്തിന് മുന്നിലുമായി സ്ഥിതി ചെയ്യുന്ന വാള്‍നട്ട് ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ഈ ഗ്രന്ഥിയാണ് സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനായി ബീജത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്.
മൂത്രവിസര്‍ജ്ജനത്തില്‍ ബുദ്ധിമുട്ട് (അടക്കമുള്ള മൂത്രം, ആവര്‍ത്തിച്ചുള്ള മൂത്രവിസര്‍ജ്ജനം, മൂത്രത്തില്‍ വേദന),മൂത്രത്തില്‍ രക്തം കലര്‍ന്നു വരിക,വൃഷണങ്ങളില്‍/അടിവയറ്റില്‍ വേദന,എല്ലുകളില്‍ വേദന (ക്യാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നാല്‍),ശക്തി കുറയുകയും ഭാരം കുറയുകയും ചെയ്യല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പുരുഷന്മാരില്‍ 50 വയസിന് മുകളില്‍ പ്രത്യേകിച്ചും പ്രോസ്റ്റേറ്റ് കാന്‍സര്‍ ചരിത്രമുള്ളവരില്‍ കാന്‍സര്‍ പരിശോധനകള്‍ പതിവായി നടത്തുന്നത് നല്ലതാണ്.
ഡിജിറ്റല്‍ റക്റ്റല്‍ എക്‌സാമിനേഷന്‍ (DRE)
ഡോക്ടര്‍ വിരലുപയോഗിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പവും ഘടനയും പരിശോധിക്കുന്നു.
ഇമേജിംഗ് ടെസ്റ്റുകള്‍ (MRI, CT Scan)
ക്യാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍