എന്താണ് സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്ന പിസിഒഎസ് എന്ന രോഗാവസ്ഥ?

അഭിറാം മനോഹർ

ഞായര്‍, 7 ജനുവരി 2024 (08:35 IST)
ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് പിസിഒഎസ്. സ്ത്രീകളിലെ പ്രത്യുല്‍പ്പാദന അവയവമായ അണ്ഡാശയത്തില്‍ ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണ്‍ അതികമായി കൂടുന്നതാണ് രോഗത്തിന് കാരണമാകുന്നത്. സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതും പ്രധാനമായും പിസിഒഎസാണ്.
 
ഇന്ത്യയില്‍ 50ലക്ഷത്തോളം സ്ത്രീകള്‍ രോഗം അനുഭവിക്കുന്നുണ്ട്.ലോകത്ത് പത്ത് ശതമാനത്തോളം സ്ത്രീകളെ പിസിഒഎസ് ആരോഗ്യ പ്രശ്‌നം ബാധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതുമൂലം നിരവധി മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ആല്‍ക്കഹോള്‍ മൂലമല്ലാത്ത ഫാറ്റി ലിവര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്, കാന്‍സര്‍, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, കാലംതെറ്റിയുള്ള ആര്‍ത്തവം, മുഖത്തെ മുടി വളര്‍ച്ച, മുഖക്കുരു, മുഖത്തെ എണ്ണ എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍