നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ആള്‍ തിരിച്ചെത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 6 ജനുവരി 2024 (18:31 IST)
നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ആള്‍ തിരിച്ചെത്തി.ഡിസംബര്‍ 30നാണ് നിലയ്ക്കല്‍ എം ആര്‍ കവലയില്‍ മൃതദേഹം കണ്ടത്. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമന്‍ ബാബുവെന്ന് തെറ്റിദ്ധരിച്ചാണ് അജ്ഞത മൃതദേഹം സംസ്‌കരിച്ചത്. ഇതോടെ ആളുമാറിയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് വ്യക്തമായി.
 
ഇയാളുടെ മക്കളെ വളിച്ച് വരുത്തി സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം ഊരിലെത്തിച്ച് സംസ്‌കരിച്ചത്. എന്നാല്‍ രാമന്‍ ബാബുവിനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍