എന്താണ് അര്‍ബുദം?, പകരുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഫെബ്രുവരി 2023 (13:43 IST)
മനുഷ്യ ശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ കോശങ്ങള്‍ വിഭജിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ചിലപ്പോള്‍ കോശവിഭജനം അമിതമാകും. ഈ അവസ്ഥയാണ് അര്‍ബുദമായി മാറുന്നത്. കോശങ്ങള്‍ അമിതമായി വിഭജിക്കപ്പെടുമ്പോള്‍ അത് മുഴയായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു.
 
എന്നാല്‍, എല്ലാ മുഴകളും അര്‍ബുദമല്ല. ദോഷകാരികളല്ലാത്ത മുഴകള്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ല. ഇവ പലപ്പോഴും നീക്കം ചെയ്യാന്‍ കഴിയുന്നതുമായിരിക്കും.
 
ദോഷകാരികളായ മുഴകള്‍ക്ക് തൊട്ടടുത്തുള്ള കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള കഴിവുണ്ട്. മുഴകളില്‍ നിന്ന് അര്‍ബുദം ഉണ്ടാക്കുന്ന കോശങ്ങള്‍ വിഭജിച്ച് രക്തത്തിലേക്ക് വ്യാപിച്ച് അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും പടരാന്‍ ഇടയാക്കുന്നു.
 
ഇങ്ങനെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചാലും ഏത് അവയവത്തിലൂടെ ആണോ അതിന്റെ ഉത്ഭവം ആ അവയവത്തിന്റെ പേരിലായിരിക്കും രോഗം അറിയപ്പെടുക. ഉദാഹരണത്തിന് ഗര്‍ഭാശയഗള അര്‍ബുദം ശ്വാസകോശത്തിലേക്ക് വ്യാപിച്ചാലും അറിയപ്പെടുക ഗര്‍ഭാശയഗള അര്‍ബുദം എന്ന് തന്നെ ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article