ദിവസവും കുളിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? അറിയൂ !

Webdunia
വെള്ളി, 3 മെയ് 2019 (20:15 IST)
ദിവസവും രണ്ട് തവണ കുളിച്ചില്ലെങ്കിൽ അസ്വസ്ഥത ഉള്ളവരാണ് നമ്മൾ മലയാളികൾ. രാവിലെ കഴിഞ്ഞ് ആഹാര കഴിക്കുന്നതു രാത്രി കഴിക്കുന്നതിന് മുൻപായി കുളിക്കുന്നതും നമ്മുടെ കാലങ്ങളായുള്ള ശീലമാണ്. എന്നാൽ ദിവസേന ഇങ്ങനെ രണ്ട് നേരം കുളിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?
 
ഉണ്ടെന്നും ഇല്ലെന്നും പഠനങ്ങൾ ഉണ്ട്. എന്നാൽ കേരളത്തിന്റെ കാലവസ്ഥ വച്ച് ദിവസേന രണ്ട് നേരം കുളിക്കുന്നതിൽ പ്രശ്നങ്ങളില്ല എന്നുതന്നെയാണ് വിദഗ്ധ അഭിപ്രായം. രാവിലെയുള്ള കുളി പേഷികളിലേക്കും വയറിലേക്കും തിരികെയുമുള്ള രക്തയോട്ടം ത്വരിതപ്പെടുത്തും എന്നതിനാൽ കഴിക്കുന്ന പ്രഭാദ ഭക്ഷണത്തെ ഇത് കൃത്യമായി തന്നെ ദഹിപ്പിക്കും. അതിനാൽ രാവിലെയുള്ള കുളി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
 
ശരീരത്തിലെ അഴുക്കും അണുക്കളും അകറ്റുക എന്നതാണ് വൈകുന്നേരമുള്ള കുളികൊണ്ട് ഉദ്ദേശിക്കുന്നത്. ദിവസേന രണ്ട് തവണ കുളിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട് എങ്കിലും കേരളത്തിൽ ആർദ്രതയും ചൂടും കൂടിയ കാലവസ്ഥ ആയതിനാൽ വൈകിട്ട് കുളിക്കുന്നത് ഗുണകരമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 
 
അമിതമായി കുളിക്കുന്നത് ചർമത്തിന് മുകളിലെ സ്വാഭാവിക ആവരണം നഷ്ടപ്പെടുത്തുകയും, ഇതുവഴി അണുബാധ ഉണ്ടാവുകയും ചെയ്യും. ശരീരത്തിന്റെ സ്വാഭാവികമായ എണ്ണമയത്തെയും ഇത് ഇല്ലാതാക്കും. ജലദോഷം അലർജി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ രാത്രിയിൽ തല കുളിക്കാതിരിക്കാൻ പ്രത്യേകം. ശ്രദ്ധിക്കുക. ആദ്യം കാലിൽ വെള്ള മൊഴിച്ച് തുടങ്ങി ശരീരം കഴുകിയ ശേഷം മാത്രമേ തല കുളിക്കാൻ പാടുള്ളു എന്നതും ശ്രദ്ധിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article