ചിക്കൻ പോക്സ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (14:25 IST)
കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യാതിയാനംകൊണ്ടോ ഒരു സീസണിൽ നിന്നും മറ്റൊരു സീസണിലേക്ക് കടക്കുമ്പോഴോ വരുന്ന ഒരു അസുഖമാണ് ചിക്കൻപോക്സ്. അന്തരീക്ഷത്തിലെ കീടണുക്കളിൽനിന്നുമാണ് ഈ അസുഖം പടരുക. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. 
 
പ്രത്യേകമായ ചികിത്സ ചിക്കൻ പോക്സിന് ഇല്ല. കൃത്യമായ പരിചരണമാണ് ഈ അസുഖത്തിന് ആവശ്യം. ശരീരത്തിൽ ചെറിയ കുരുകൾ രൂപപ്പെട്ട് പിന്നീട് അത് ഉള്ളിൽ ദ്രാവകമടങ്ങിയ കുമിളകായി ദേഹമാസകലം പൊണുന്നതാണ് ചിക്കൻ പോക്സ്. എന്നാൽ ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും ചിക്കൻ പോക്സ് പൊങ്ങുക.
 
ചിലരിൽ കുമിളകൾ കൂടുതലായിരിക്കും ചിലരിൽ കുറവും. തുടക്കത്തിലേ ഇത് കണ്ടെത്തിയില്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് നയിക്കും. പനി, ശരീരവേദന, ക്ഷീണം, ചർദി, ചൊറിച്ചിൽ എന്നിവ ചിക്കൻ പോക്സിന്റെ ലക്ഷണങ്ങളാണ്. അസാധരണമായി ശരീരത്തിൽ കുരുകൾ പൊന്തുകയും പനിയും ക്ഷീണവും അനുഭവപ്പെടാനും തുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
 
ചിക്കൻ പോക്സ് ഉണ്ടായാൽ കുറച്ചുദിവസത്തേക്ക് കുളിക്കാൻ പാടില്ല. ശരിരത്തിൽ വെള്ളം തട്ടുന്നത് രോഗം ഗുരുതരമാകാൻ കാരണമാകും. പത്തുമുതൽ 20 ദിവസം വരെയാണ് ചിക്കൻപോക്സ് വൈറസ് ശരീരത്തിൽ പ്രവർത്തിക്കുക. ഒരു തവണ വന്നയാൾക്ക് സാധാരണഗതിയിൽ ചിക്കൻപോക്സ് പിന്നീട് വരാറില്ല. എന്നാൽ ഒരാളിൽ ഒന്നിൽകൂടുതൽ തവണ ചിക്കൻപോക്സ് വരുന്നത് അപൂർവമായി സംഭവിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article