മുംബൈ: രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വൺ ടൈം പാസ്‌വേർഡ് നിര്‍ബന്ധമാക്കി റിസര്‍വ് ബാങ്ക്. എടിഎം,ക്രെഡിറ്റ് കാര്‍ഡ് പിന്‍ ഉപയോഗിച്ച് ഓൺലൈൻ ഇടപടികൾ പാടില്ല എന്ന് റിസർവ് ബാക് കർശന നിർദേശം നൽകി. ഒൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇടപാടുകൾക്കിടെ ഏടിഎം പിൻ സ്വന്തമാക്കിയും മറ്റുമുള്ള തട്ടിപ്പുകൾ വ്യാപകമായിരുന്നു. ഇത് ചെറുക്കുന്നതിനാണ് ഓൺലൈൻ ഇടപാടുകളിൽ ഒടിപി നിർബന്ധമാക്കിയീക്കുന്നത്. പേമെന്റ് കമ്പനികള്‍ക്കും പേമെന്റ് ഗേറ്റ്‌വേകള്‍ക്കുമായി ആര്‍ബിഐ ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ നൽകി. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പേമെന്റ് കമ്പനികള്‍ എടിഎം പിന്‍ ചോദിക്കാന്‍ പാടില്ല എന്നും 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഓടിപി വഴി സുരക്ഷിതമാക്കണം എന്നും നിർദേശത്തിൽ പറയുന്നു