ജലാംശം ധാരളമായി അടങ്ങിയിരിക്കുന്ന തണ്ണിമത്തന്‍ വേനലിൽ ദാഹം ശമിപ്പിക്കുന്നതിനും ആരോഗ്യം പ്രധാനം ചെയ്യുന്നതിനും ഉത്തമമാണ്. ധാരാളം വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുള്ള ഇവയുടെ ജന്മദേശം സതേണ്‍ ആഫ്രിക്കയാണ്.
തണ്ണിമത്തൻ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തെ സഹായിക്കുമെങ്കിലും ഇവ കൂടുതലായി കഴിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റുമാണ് ശരീരത്തിന് കേട് വരുത്തുന്നത്. വായുപ്രശ്‌നം, മലബന്ധം, വയറിളക്കം എന്നിവയാകും ഇവ സമ്മാനിക്കുക.
ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ കൂടുതലായി കഴിക്കരുതെന്ന് ഡോക്‍ടര്‍മാര്‍ ഉപദേശിക്കുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
അമിതമായി മദ്യപിക്കുന്നവര്‍ മിതമായ അളവില്‍ മാത്രമെ തണ്ണിമത്തന്‍ കഴിക്കാവു എന്ന നിര്‍ദേശവും പല പഠനങ്ങള്‍ നല്‍കുന്നുണ്ട്.