ശരീര ഭാരം കുറയ്‌ക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. വെള്ളം കുടിച്ചാൽ ശരീര ഭാരം കുറയുമെന്നത് തലമുറകളായി പറഞ്ഞുവരുന്നതാണ്. എന്നാൽ പലർക്കും സംശയമാണ്, ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നും ആഹാരത്തിന് മുമ്പാണോ ശേഷമാണോ കുടിക്കേണ്ടത് എന്നൊക്കെ. ആഹാരത്തിന് മുമ്പ് വെള്ളം കുടിച്ചാൽ മെലിയുമെന്നും ആഹാരം കഴിക്കുമ്പോൾ കുടിച്ചാൽ അതേ ശരീര നില തുടരുമെന്നും ആഹാരത്തിന് ശേഷം കുടിച്ചാൽ തടിക്കുമെന്നും ആയുർവേദ കാഴ്‌ചപ്പാടാണ്. എന്നാൽ നിങ്ങൾക്കൊരു സന്തോഷവാർത്ത, ഒന്നുരണ്ടു ഗ്ലാസ് വെള്ളത്തിന് നിങ്ങളുടെ അമിതവണ്ണം കുറയ്‌ക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം.
ആഹാരത്തിന്റെ മുമ്പ് വെള്ളം കുടിക്കുമ്പോൾ ഭക്ഷണത്തിന്റെ അളവ് കുറയുന്നതാണ് മെലിയാൻ കാരണം. ആഹാരം നിയന്ത്രിക്കണമെന്ന് ആഗ്രഹമുള്ളവർ ഈ രീതി ശീലമാക്കുന്നത് നല്ലതാണ്. ഇതുവഴി വിശപ്പിന് തടയിടാനാകും. ഭക്ഷണം കുറച്ച് കഴിക്കുന്നതിലൂടെ ഭാരം കുറയ്‌ക്കാം എന്നതാണ് ഇതിന്റെ ഗുണം. എന്നാൽ വെള്ളം എപ്പോൾ കുടിക്കണാമെന്ന് നിയമമൊന്നുമില്ല. ആവശ്യമായി വരുമ്പോഴെല്ലാം ഇത് ശീലമാക്കാം.
ദിവസവും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം ശീലമാക്കുന്നവർക്ക് 12 ആഴ്‌ചകൊണ്ട് രണ്ടര കിലോ വരെ കുറയ്‌ക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം. സീറോ കാൽഅറിയുള്ള വെള്ളം കൊണ്ട് വയർ നിറയുന്നതാണ് ഇതിന് കാരണം. ദിവസവും 9 കപ്പ് വെള്ളം സ്‌ത്രീകളുടെ ശരീരത്തിലെത്തണമെന്നാണ് വിദഗ്‌ദർ പറയുന്നത്. പുരുഷന്മാർ 13 ഗ്ലാസ് വെള്ളം വരെ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനങ്ങൾക്ക് വെള്ളം അത്യാവശ്യമാണ്. യഥാസമയം ഭക്ഷണം കഴിക്കാതിരുന്നാൽ അത് ശരീരത്തെ ബാധിക്കും. ശരീരത്തിൽ വെള്ളം ആവശ്യമായ സമയം ഏതൊക്കെയാണെ ന്ന് അറിയാമോ?
1. രാവിലെ എഴുന്നേറ്റയുടന്‍ 1, 2 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
2. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് വെള്ളം കുടിക്കേണ്ടത്.
3. ഭക്ഷണം കഴിച്ച് 20 മിനിറ്റിനു ശേഷം വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമായ ദഹനത്തിന് നല്ലത്.
4. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനവും നടക്കുന്നത് വെള്ളം കൊണ്ടാണ് അതുകൊണ്ട് തന്നെ ക്ഷീണം തോന്നുമ്പോള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.
5. രോഗബാധിതനായിരിക്കുമ്പോള്‍ വെള്ളം കൂടുതല്‍ കുടിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്നുള്ള രോഗ ശാന്തിക്ക് സഹായിക്കും.
6. മുലയൂട്ടുന്ന സ്ത്രീകള്‍ ധാരാളം വെള്ളം കുടിക്കുക. ഇത് പാലുണ്ടാകാന്‍ സഹായിക്കും.