ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ശീലമാക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു കൊണ്ടാവട്ടെ ദിനാരംഭം.”ബെഡ് കോഫി’ക്കു പകരം “ബെഡ് ഹോട്ട് വാട്ടർ’.. ഈ ശീലം ദഹനവ്യവസ്ഥ സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും സഹായിക്കും. വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ.
ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്പം നാരങ്ങനീരോ മറ്റ് രുചിയോ ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. ശരീരത്ത് ജലാംശം നിലനില്‍ക്കുന്നത് ശരീര ഭാരം നഷ്ടപ്പെടുന്നതിന് സഹായിക്കുന്നു. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് അധിക കലോറി കുറക്കാന്‍ സഹായിക്കുന്നു.