ഒട്ടും വേദന സഹിക്കേണ്ട, മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ സ്ത്രീകൾക്ക് ഇതാ ഒരു എളുപ്പവിദ്യ !

ചൊവ്വ, 3 മാര്‍ച്ച് 2020 (20:23 IST)
സ്ത്രീകളിലെ മുഖത്തെ രോമ വളർച്ച സ്ത്രീ സൌന്ദര്യത്തെ വലിയ രീതിയിൽ തന്നെ ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുഖത്തെ രോമ വളർച്ച നടയാൻ ആവുന്നതെല്ലം ചെയ്യുന്നവരുണ്ട്. എന്നാൽ മുഖത്ത് പരീക്ഷണങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണം. മുഖത്തെ രോമ വളർച്ച തടയാൻ പാർശ്വ ഫലങ്ങളില്ലാത്ത നാടൻ വിദ്യകളുണ്ട്. അത് ആരും പരീക്ഷിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം 
 
ഒരു ടീസ്പൂൺ കടലമാവും അൽ‌പം ശുദ്ധമായ മഞ്ഞൾപ്പൊടിയും പാലിൽ ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയ ശേഷം രോമ വരളർച്ച കൂടുതൽ കാണപ്പെടാറുള്ള മേൽ ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ രോമങ്ങൾ കൊഴിയാൻ തുടങ്ങും.
 
ഇതേ മിശ്രിതത്തിൽ പകുതി നാരങ്ങാ നീരും ഒരു സ്പൂൺ പഞ്ചസാരയും ചേത്താൽ മുഖത്തും പുരട്ടാവുന്നതാണ്. ഇതിലൂടെ മുഖത്തെ രോമ വളർച്ചയെ എന്നെന്നേക്കുമായിൽ ഇല്ലാതാക്കാൻ സാധിക്കും. പപ്പായ അരച്ച് പേസ്റ്റാക്കി മുഖത്തു പുരട്ടുന്നതും രോമ വളർച്ചയെ ഫലപ്രദമായി തടയാൻ സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍