ഒമേഗ 3 ഫാറ്റി ആസിഡുകള്‍
മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവ കഴിക്കുന്നത് മുടികളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളാണ് സമൃദ്ധമായ മുടിയിഴകള്‍ക്ക് ഗുണകരമാകുന്നത്.
പ്രോട്ടീൻ
മനുഷ്യ ശരീരത്തിന്റെ നിലനില്പിന് പ്രോട്ടീൻ അനിവാര്യ ഘടകമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന് ലഭിച്ചാല്‍ അതിന്റെ ഗുണം മുടിയിഴകളിലും പ്രത്യക്ഷപ്പെടും. മുട്ട, ചിക്കന്‍, കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കും.
വിറ്റാമിന്‍ സി
നിസ്സാരമെന്നു നമുക്ക് തോന്നുന്ന നാരങ്ങ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സി എന്ന ജീവകം കൊണ്ട് സമ്പന്നമാണ്. മധുരക്കിഴങ്ങ് ,പപ്പായ എന്നിവയില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മുടിയിഴകൾക്ക് കരുത്ത് നൽകും.